ജില്ലാ പോലീസ് കായികമേള: വോളിബോളിൽ മാനന്തവാടി സബ് ഡിവിഷൻ ജേതാക്കൾ
1461419
Wednesday, October 16, 2024 4:59 AM IST
കേണിച്ചിറ: ജില്ലാ പോലീസ് കായികമേളയുടെ ഭാഗമായി നടത്തിയ വോളിബോൾ ടൂർണമെന്റിൽ മാനന്തവാടി സബ് ഡിവിഷൻ ടീം ജേതാക്കളായി. കൽപ്പറ്റ സബ് ഡിവിഷൻ ടീമിനാണ് രണ്ടാം സ്ഥാനം. കേണിച്ചിറ യുവപ്രതിഭ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തിയ മത്സരം ജില്ലാ സി ബ്രാഞ്ച് ഡിവൈഎസ്പി എം.കെ. സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു.
എസ്എംഎസ് ഡിവൈഎസ്പി അബ്ദുൾ കരീം അധ്യക്ഷത വഹിച്ചു. കന്പളക്കാട് പോലീസ് ഇൻസ്പെക്ടർ എം.എ. സന്തോഷ്, വോളിബോൾ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഹരിദാസ്, കെ.എം. ശശിധരൻ, ഇർഷാദ് മുബാറക്, ബിപിൻ സണ്ണി എന്നിവർ പ്രസംഗിച്ചു.