പി​ടി​ച്ച് വ​ച്ച ആ​നു​കൂ​ല്യ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്ക​ണം: എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ
Thursday, October 17, 2024 5:15 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പി​ടി​ച്ച് വ​ച്ചി​രി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്ന് കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പെ​ട്ടു. ഇ​ട​ത് സ​ർ​ക്കാ​രി​ന്‍റെ വ​ഞ്ച​നാ​ത്മ​ക നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​യ കു​റ്റ​പ​ത്ര സ​മ​ർ​പ്പ​ണം ക​ള​ക്ട​റേ​റ്റി​ന് മു​ന്പി​ൽ സം​സാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ബി​നു കോ​റോ​ത്ത് കു​റ്റ​പ​ത്രം വാ​യി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​ടി​ശി​ക ക്ഷാ​മ​ബ​ത്ത അ​നു​വ​ദി​ക്കു​ക, ലീ​വ് സ​റ​ണ്ട​ർ പു​ന​സ്ഥാ​പി​ക്കു​ക. 12-ാം ശ​ന്പ​ള ക​മ്മി​ഷ​നെ നി​യ​മി​ക്കു​ക, എ​ൻ​പി​എ​സ് പി​ൻ​വ​ലി​ക്കു​ക, മെ​ഡി​സെ​പ്പ് കു​റ്റ​മ​റ്റ രീ​തി​യി​ൽ ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കൊ​ണ്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.


ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ടി. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ഹ​നീ​ഫ ചി​റ​ക്ക​ൽ, കെ.​എ. മു​ജീ​ബ്, ജി​ല്ല​സെ​ക്ര​ട്ട​റി പി.​ജെ. ഷൈ​ജു, ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ, സി.​കെ. ജി​തേ​ഷ്, എം.​ജി. അ​നി​ൽ​കു​മാ​ർ, പി. ​ശ​ശി​ധ​ര​കു​റു​പ്പ്, ജി​ല്ലാ ട്രെ​ഷ​റ​ർ സി.​ജി. ഷി​ബു, കെ​ജി​ഒ​യു സം​സ്ഥാ​ന ട്ര​ഷ​റ​ർ ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഗ്ലോ​റി​ൻ സെ​ക്വീ​ര, ആ​ർ. രാം ​പ്ര​മോ​ദ്, ലൈ​ജു ചാ​ക്കോ, പി. ​അ​ബ്ദു​ൾ ഗ​ഫൂ​ർ, പി.​എ​ച്ച്. അ​ഷ്റ​ഫ് ഖാ​ൻ, പി.​ടി. സ​ന്തോ​ഷ്, എ​ൻ.​വി. അ​ഗ​സ്റ്റ്യ​ൻ, കെ. ​സു​ബ്ര​ഹ്മ​ണ്യ​ൻ, എം. ​ന​സീ​മ, ഇ.​വി. ജ​യ​ൻ, അ​ൻ​വ​ർ സാ​ദ​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.