പൂഴിത്തോട് പടിഞ്ഞാറത്തറ പാത: ഇൻവെസ്റ്റിഗേഷൻ നടപടികൾ വേഗത്തിലാക്കണമെന്ന് ജനകീയ കർമ സമിതി
1461192
Tuesday, October 15, 2024 1:55 AM IST
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ പൂഴിത്തോട് റോഡിന് വനഭൂമി ലഭ്യമാക്കി റോഡ് പ്രവർത്തികൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി കേരള സർക്കാർ ഊരാളുങ്കൾ ലേബർ കോണ്ട്രാക്ട് സൊസൈറ്റിയെ ഉപയോഗിച്ച് നടത്തുന്ന സർവേ നടപടികൾ പെട്ടെന്ന് പൂർത്തീകരിച്ച് റോഡ് യാഥാർഥ്യമാക്കണമെന്ന് പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് ജനകീയ കർമ സമിതി ആവശ്യപ്പെട്ടു.
റോഡിന് തറക്കല്ലിട്ടിട്ട് 30 വർഷം പൂർത്തിയായ ഈ ഘട്ടത്തിൽ ഇനിയും പ്രവർത്തികൾ അനന്തമായി നീട്ടി കൊണ്ടുപോകുന്നത് പ്രതിഷേധാർഹമാണ്. നിലവിൽ വയനാട് ജില്ലയിലേക്ക് കടക്കാനുള്ള മാർഗങ്ങളെല്ലാം പലവിധത്തിലുള്ള തടസങ്ങൾ നേരിടുന്നുണ്ട്. ഇക്കാര്യത്തിൽ ഉചിതമായ സമീപനം ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ശകുന്തള ഷണ്മുഖൻ അധ്യക്ഷത വഹിച്ചു.
കോഓർഡിനേറ്റർ കമൽ ജോസഫ്, കെ.ടി. കുഞ്ഞബ്ദുള്ള, എ. അബ്ദുറഹ്മാൻ, സി.കെ. ആലികുട്ടി, സാജൻ തുണ്ടിയിൽ, അസീസ് കളത്തിൽ, യു.സി. ഹുസൈൻ, ബെന്നി മാണിക്കത്ത്, പി.ജെ. ഉലഹന്നാൻ, കെ. ഹംസ, തങ്കച്ചൻ നടക്കൽ, വി. പ്രകാശൻ, ഷമീർ കടവണ്ടി, കെ.പി. നാസർ, സെക്രട്ടറി അഷറഫ് കുറ്റിയിൽ എന്നിവർ പ്രസംഗിച്ചു.