7. 362 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
1461418
Wednesday, October 16, 2024 4:56 AM IST
മാനന്തവാടി: പായോടിലെ ഹോട്ടലിൽ എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 7.362 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിലായി.
തോണിച്ചാൽ പള്ളിക്കണ്ടി പി.കെ. അജ്മൽ(27), കാരക്കാമല കുന്നുമ്മൽ കെ. അജ്നാസ്(24)എന്നിവരെയാണ് എക്സൈസ് ഇൻസ്പെക്ടർ കെ. ശശിയുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. പ്രിവന്റീവ് ഓഫീസർമാരായ പി.കെ. ചന്തു, സി.കെ. രഞ്ജിത്ത്,
സിഇഒമാരായ കെ.യു. ജോബിഷ്, കെ.എം. അഖിൽ, പി. വിജേഷ്കുമാർ, കെ. സജിലാഷ്, അമൽ ജിഷ്ണു, സി.യു. അമീർ എന്നിവരും അടങ്ങുന്ന സംഘമാണ് കഴിഞ്ഞ ദിവസം ഹോട്ടലിൽ പരിശോധന നടത്തിയത്. ഹോട്ടലിലെ റൂം നന്പർ 202ൽനിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.