അന്തർ സംസ്ഥാന ഹാൻഡ്ബോൾ പ്രീമിയർ ലീഗ് സമാപിച്ചു
1461194
Tuesday, October 15, 2024 1:55 AM IST
പടിഞ്ഞാറത്തറ: വയനാട് ഹാൻഡ്ബാൾ പ്രീമിയർ ലീഗ് പുരുഷ /വനിത ഒന്നാം സീസണ് പടിഞ്ഞാറത്തറ പഞ്ചായത്ത് ഗ്രൗണ്ടിൽ സമാപിച്ചു. ഫൈനലിൽ കേരള പോലീസും തമിഴ്നാട് പോലീസുമായി നടന്ന പുരുഷൻമാരുടെ മത്സരത്തിൽ 22-18 എന്ന സ്കോറിന് കേരള പോലീസ് വിജയികളായി.
വനിതാ വിഭാഗത്തിൽ തമിഴ്നാട് പോലീസ് ടീമിനെ 14-10 സ്കോറിന് പരാജയപ്പെടുത്തി വയനാട് ലയണ്‍സ് ചാന്പ്യൻമാരായി. ചടങ്ങിന്റെ ഉദ്ഘാടനവും സമ്മാനദാനവും കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം അബ്ദുൾ റഹീം നിർവഹിച്ചു. സംസ്ഥാന ഹാൻഡ്ബാൾ അസോസിയേഷൻ സെക്രട്ടറി എസ്.എസ്. സുധീർ അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ ഹാൻഡ്ബാൾ അസോസിയേഷൻ സെക്രട്ടറി കെൻസി ജോണ്സണ് പ്രസംഗിച്ചു.