മുത്തങ്ങയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു
1461329
Tuesday, October 15, 2024 10:13 PM IST
സുൽത്താൻബത്തേരി: മുത്തങ്ങ പൊൻകുഴി ദേശീയപാതയിൽ റോഡിനു കുറുകെ ചാടിയ മാനിനെ ഇടിച്ച് നിയന്ത്രണംവിട്ട ബൈക്ക് മരത്തിലിടിച്ച് ഒരാൾ മരിച്ചു.
സഹയാത്രികന് ഗുരുതര പരിക്കേറ്റു. കോഴിക്കോട് വെള്ളിമാട്കുന്ന് സ്വദേശി ആൽബിൻ ടി. അഗസ്റ്റിൻ (24) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശി ആഷർ (22)നെ ഗുരുതര പരിക്കുകളോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് അവിടെനിന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
ഇന്നലെ രാവിലെ 8.30 ഓടെയാണ് സംഭവം. മൈസൂർ ഭാഗത്തേക്ക് പോകുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്കാണ് പൊൻകുഴി കാട്ടുനായ്ക്ക കോളനിക്ക് സമീപം അപകടത്തിൽപെട്ടത്.