പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം അഞ്ച് ലക്ഷമായി ഉയർത്തും: ഡീൻ കുര്യാക്കോസ് എംപി
1461195
Tuesday, October 15, 2024 1:55 AM IST
പുൽപ്പള്ളി: വയനാടിനു ലഭിക്കുന്ന വലിയ ഭാഗ്യമാണ് പ്രിയങ്കാ ഗാന്ധിയെ സ്ഥാനാർഥിയായി ലഭിക്കുന്നതെന്നും ആ ബോധ്യത്തോടെ എല്ലാവരും ഉണർന്നു പ്രവർത്തിക്കണമെന്നും പ്രവർത്തകരിലെ അമിത ആത്മവിശ്വാസം അപകടമാണെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
എല്ലാവരും ഒറ്റകെട്ടായി പ്രവർത്തിച്ചാൽ അഞ്ച് ലക്ഷം ഭൂരിപക്ഷമെന്നുള്ളത് വളരെ എളുപ്പം നേടാനാകുമെന്നും ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. പുൽപ്പള്ളി മണ്ഡലം യുഡിഎഫ് യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പി.ഡി. ജോണി അധ്യക്ഷത വഹിച്ചു. കെപിസിസി നിർവാഹക സമിതി അംഗം കെ.എൽ. പൗലോസ് മുഖ്യപ്രഭാഷണം നടത്തി.
ഡിസിസി ജനസെക്രട്ടറിമാരായ ഡി.പി. രാജശേഖരൻ, പി.ഡി. സജി, എൻ.യു. ഉലഹന്നാൻ, വിനയൻ, ഒ.ആർ. രഘു, ബ്ലോക്ക് പ്രസിഡന്റ് വർഗീസ് മുരിയങ്കാവിൽ, ടി.എസ്. ദിലീപ് കുമാർ, ലീഗ് നേതാക്കളായ അസൈനാർ, സിദ്ധിഖ് തങ്ങൾ, മാനു, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് റെജി പുളിങ്കുന്നേൽ, മഹിള കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് വിജയകുമാരി, ബ്ലോക്ക് ട്രഷറർ ശിവരാമൻ പാറക്കുഴി, ബ്ലോക്ക് ഭാരവാഹികളായ കുര്യാച്ചൻ വട്ടക്കുന്നേൽ, സി.പി. കുര്യാക്കോസ്, വർക്കി പാലക്കാട്ട്, മണി ഇല്ലുന്പത്ത്, ബാങ്ക് പ്രസിഡന്റ് ടി.പി. ശശിധരൻ, മണ്ഡലം ഭാരവാഹികളായ സെലിൻ മാനുവൽ, കെ.എം. എൽദോസ്, ലിജോ ജോർജ്, ഷിജോ കൊട്ടുകാപ്പള്ളിമണിലാൽ, സാബു ഫിലിപ്പ്, ഏലിക്കുട്ടി, തുടങ്ങിയവർ പ്രസംഗിച്ചു.