ജില്ലാതല പരാതി പരിഹാര കമ്മിറ്റി യോഗം ചേർന്നു
1461420
Wednesday, October 16, 2024 4:59 AM IST
കൽപ്പറ്റ: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീയുടെ അധ്യക്ഷതയിൽ ജില്ലാ ഏകജാലക ക്ലിയറൻസ് ബോർഡ് ജില്ലാതല പരാതി പരിഹാര കമ്മിറ്റി യോഗം ചേർന്നു.
ജില്ലാതല പരാതി പരിഹാര കമ്മിറ്റിയിൽ 10 അപേക്ഷകൾ പരിഹരിച്ചു. സംസ്ഥാനം വ്യവസായ സൗഹൃദ റാങ്കിംഗിൽ ഒന്നാം സ്ഥാനം നേടാൻ പ്രയത്നിച്ച ജില്ലയിലെ ഉദ്യോഗസ്ഥരെ ജില്ലാ കളക്ടർ യോഗത്തിൽ അഭിനന്ദിച്ചു. ജില്ലയിൽ മികച്ച വ്യവസായ സംരംഭങ്ങളും സ്റ്റാർട്ടപ്പ് സാധ്യതകളും ഒരുക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
കളക്ടറേറ്റ് മിനി കോണ്‍ഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സബ് കളക്ടർ മിസാൽ സാഗർ ഭരത്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ. രമ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.