ചുമട്ടുകാരുടെ തൊഴിൽ സംരക്ഷിക്കണം: ഐഎൻടിയുസി
1460936
Monday, October 14, 2024 5:20 AM IST
കൽപ്പറ്റ: ചുമട്ടുതൊഴിലാളി മേഖലയിൽ തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ചുമട്ടുതൊഴിലാളി ഫെഡറേഷൻ(ഐഎൻടിയുസി)ജില്ലാ ജനറൽ കൗണ്‍സിൽ സർക്കാരിനോട് ആവശ്യപ്പെട്ടു.
തൊഴിൽ ഇല്ലാതാക്കുന്ന നടപടികളാണ് കോടതി ഉത്തരവിനു മറവിൽ വ്യാപാരി സമൂഹത്തിൽനിന്നു ഉണ്ടാകുന്നതെന്നു യോഗം കുറ്റപ്പെടുത്തി. 21ന് എറണാകുളം ടൗണ്‍ഹാളിൽ നടത്തുന്ന തൊഴിലാളി സമരപ്രഖ്യാപന കണ്വൻഷൻ വിജയിപ്പിക്കാൻ തീരുമാനിച്ചു. ഐഎൻടിയുസി ജില്ലാപ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു.
ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് സലാം മീനങ്ങാടി അധ്യക്ഷത വഹിച്ചു.സി.പി. വർഗീസ്, കെ.യു. മാനു, വി.പി. മൊയ്തീൻ, മാടായി ലത്തീഫ്, മനോജ് ഉതുപ്പാൻ, എൽദോ മീനങ്ങാടി, സലാം മാനന്തവാടി, ഒ. അഷ്റഫ് എന്നിവർ പ്രസംഗിച്ചു.