നിരോധിത പുകയില ഉത്പന്നങ്ങളുമായി പിതാവും മകനും അറസ്റ്റിൽ
1460939
Monday, October 14, 2024 5:20 AM IST
കൽപ്പറ്റ: നിരോധിത പുകയില ഉത്പന്നങ്ങളുമായി പിതാവും മകനും അറസ്റ്റിൽ. കന്പളക്കാട് തൂന്പറ്റ അസീസ് (52), മകൻ സൽമാൻ ഫാരിസ്(26)എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്.
വിൽപനയ്ക്ക് കൈവശംവച്ച ഏതാനും പായ്ക്കറ്റ് ഉത്പന്നങ്ങളുമായി അസീസ് കൽപ്പറ്റയിൽ പിടിയിലായിരുന്നു.
ഇതേത്തുർടന്ന് കന്പളക്കാട്ടെ വീട്ടിൽ പരിശോധനയിലാണ് 120 പാക്കറ്റ് ഹാൻസുമായി മകൻ സൽമാൻ ഫാരിസ് അറസ്റ്റിലായത്.