മാടൽ കപ്പേളയിൽ തിരുനാൾ തുടങ്ങി
1460937
Monday, October 14, 2024 5:20 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലി സെന്റ് മേരീസ് ഫോറോന ദേവാലയത്തിനു കീഴിലുള്ള മാടൽ കപ്പേളയിൽ പരിശുദ്ധ ജപമാലരാജ്ഞിയുടെയും വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെയും തിരുനാൾ ആഘോഷവും കൊന്ത നമസ്കാരവും തുടങ്ങി.
വികാരി ഫാ. ജസ്റ്റിൻ മുന്നനാൽ കൊടിയേറ്റി. 19 വരെ വൈകുന്നേരം 4.30ന് ജപമാല, വിശുദ്ധ കുർബാന. സമാപനദിനമായ 20ന് വൈകുന്നേരം 4.30ന് ജപമാലയിലും വിശുദ്ധ കുർബാനയിലും ഫാ. തോംസണ് കീരിപ്പേൽ മുഖ്യകാർമികനാകും. തുടർന്ന് കുടിയാൻമല കുരിശടിയിലേക്ക് പ്രദക്ഷിണം, ലദീഞ്ഞ്, ആശീർവാദം, നേർച്ചഭക്ഷണം.