ക​ൽ​പ്പ​റ്റ: മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല ദു​ര​ന്ത ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​തി​യാ​യ കാ​ര​ണ​ങ്ങ​ളും ആ​വ​ശ്യ​ങ്ങ​ളി​ല്ലാ​തെ ആ​ളു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​ത് ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ അ​റി​യി​ച്ചു.

പ്ര​ദേ​ശ​ത്ത് നി​ല​വി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടും സ​ന്ദ​ർ​ശ​ക​ർ എ​ത്തു​ന്ന​തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ പ​രാ​തി അ​റി​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മേ​ഖ​ല​യി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം ഉ​റ​പ്പാ​ക്കാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും പ്ര​ദേ​ശ​ത്തെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ടൂ​റി​സ്റ്റു​ക​ൾ വ​ന​മേ​ഖ​ല​യി​ലു​ടെ ദു​ര​ന്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത് ത​ട​യാ​ൻ സൗ​ത്ത് വ​യ​നാ​ട് ഡി​എ​ഫ്ഒ​യ്ക്കും നി​ർ​ദേ​ശം ന​ൽ​കി. അ​നാ​വ​ശ്യ​മാ​യ സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തു​ന്ന​വ​ർ​ക്ക് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ നി​ന്നും പാ​സ് അ​നു​വ​ദി​ക്കി​ല്ലെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.