ദേവാലയങ്ങൾ ആശ്വാസ കേന്ദ്രങ്ങളാകണം: മാത്യൂസ് മോർ അഫ്രേം മെത്രാപ്പോലീത്ത
1460935
Monday, October 14, 2024 5:20 AM IST
കേണിച്ചിറ: ദേവാലയങ്ങൾ എല്ലാ വിഷമതകളം ഇറക്കിവയ്ക്കാൻ കഴിയുന്ന ആശ്വാസകേന്ദ്രങ്ങളാകണമെന്ന് അങ്കമാലി പെരുന്പാവൂർ ഭദ്രാസനാധിപൻ മാത്യൂസ് മോർ അഫ്രേം.
നവീകരിച്ച പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ വിശുദ്ധ മൂറോൻ കൂദാശയോടനുബന്ധിച്ച് നടത്തുന്ന സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് അധ്യക്ഷത വഹിച്ചു.
പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശ്, പഞ്ചായത്ത് അംഗം പ്രകാശൻ നെല്ലിക്കര, ഭദ്രാസന സെക്രട്ടറി ഫാ.ഡോ. മത്തായി അതിരംപുഴയിൽ, ഭദ്രാസന വൈദിക സെക്രട്ടറി ഫാ. ബേസിൽ കരനിലത്ത്, സൈമണ്‍ മാലിയിൽ കോർ എപ്പിസ്കോപ്പ, ഫാ. ബാബു നീറ്റുംങ്കര, വികാരി ഫാ. അജു ചാക്കോ അരത്തമാംമൂട്ടിൽ,
ഗീവർഗീസ് വെട്ടിക്കാട്ടിൽ, തങ്കച്ചൻ ചിറപ്പാട്ട്, സിബി കെ. തോമസ്, ബേസിൽ സൈമണ്‍ എന്നിവർ പ്രസംഗിച്ചു. മുൻ വികാരിമാരെയും ട്രസ്റ്റി സെക്രട്ടറിമാരെയും 70 വയസ് തികഞ്ഞ ഇടവകാംഗങ്ങളെയും ആദരിച്ചു.