ആൽഫ പാലിയേറ്റീവ് കെയർ വാക്കത്തോണ്‍ സമാപിച്ചു
1460933
Monday, October 14, 2024 5:20 AM IST
കൽപ്പറ്റ: ലോക പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി ആൽഫ പാലിയേറ്റീവ് കെയറും സ്റ്റുഡന്റ്സ് അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയറും സംയുക്തമായി സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച വാക്കത്തോണ്‍ സമാപിച്ചു.
ജനമൈത്രി ജംഗ്ഷനിൽനിന്നു ഹോട്ടൽ ഇന്ദ്രിയ പരിസരത്തേക്കു നടന്ന വാക്കത്തോണ്‍ ഡിവൈഎസ്പി പി. ബിജുരാജ് ഫ്ളാഗ് ഓഫ് ചെയ്തു. ഇതിനു മുന്നോടിയായി നടന്ന യോഗത്തിൽ ആൽഫ പാലിയേറ്റീവ് കെയർ ചെയർമാൻ കെ.എം. നൂറുദീൻ അധ്യക്ഷത വഹിച്ചു. ആൽഫ കൽപ്പറ്റ സെന്റർ സെക്രട്ടറി വി. വിജേഷ് സ്വാഗതം പറഞ്ഞു.
വാക്കത്തോണിനുശേഷം ഹോട്ടൽ ഇന്ദ്രിയ ഹാളിൽ നടത്തിയ സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ആൽഫ കമ്മ്യൂണിറ്റി ഡയറക്ടർ സുരേഷ് ശ്രീധരൻ ആമുഖപ്രഭാഷണം നടത്തി.
ആൽഫ പാലിയേറ്റീവ് കെയർ ചെയർമാൻ കെ.എം. നൂറുദീൻ ദിനാചരണ സന്ദേശം നൽകി. എസ്കെഎംജെ സ്കൂൾ ഹെഡ്മാസ്റ്റർ കൃഷ്ണകുമാർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സിന്ധു, ഡി പോൾ സ്കൂൾ അധ്യാപകൻ സജി തോമസ്, എൻഎസ്എസ് സ്കൂൾ വിദ്യാർഥിനി തീർഥ, സ്റ്റുഡന്റ്സ് അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ സ്റ്റേറ്റ് കോഓർഡിനേറ്റർ വിജിൻ വിൽസണ്‍, ആൽഫ കൽപ്പറ്റ സെന്റർ ഭാരവാഹികളായ അനൂപ്കുമാർ, വേലുസ്വാമി എന്നിവർ പ്രസംഗിച്ചു.
വിവിധ ജില്ലകളിൽ വാക്കത്തോണ്‍ വിജയിപ്പിക്കുന്നതിനു നേതൃത്വം നൽകിയ സന്നദ്ധപ്രവർത്തകർ, കമ്മ്യൂണിറ്റി വെൽഫയർ ഓഫീസർമാർ, കമ്മ്യൂണിറ്റി ഡവലപ്മെന്റ് ഓഫീസർമാർ എന്നിവരെ ആദരിച്ചു.