കാർഷിക യന്ത്രങ്ങൾ വിതരണം ചെയ്തു
1460934
Monday, October 14, 2024 5:20 AM IST
മുള്ളൻകൊല്ലി: കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ദേശീയ കാലാവസ്ഥാധിഷ്ഠിത കാർഷിക പുനർജനി പദ്ധതിയിൽ കർഷകർക്ക് അനുവദിച്ച കാർഷിക യന്ത്രങ്ങളുടെ വിതരണം നടത്തി.
റൈസ് മില്ല്-ഒന്ന്, ചാഫ് കട്ടർ-ഒന്ന്, ഡ്രം സീഡർ-ഒന്ന്,കോണോ വീഡർ-10, സ്പ്രയർ-ഒന്ന്, പന്പ്സെറ്റ്-മൂന്ന്, വീഡ് കട്ടർ-രണ്ട് എന്നിവയാണ് വിതരണം ചെയ്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ സുമിന പ്രസംഗിച്ചു. കാർഷിക യന്ത്രങ്ങളുടെ ഉപയോഗം കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. ദീപ സുരേന്ദ്രൻ വിശദീകരിച്ചു. "കാലാവസ്ഥാധിഷ്ഠിത കൃഷി’ എന്ന വിഷയത്തിൽ സെമിനാർ നടത്തി.
തിരുനെല്ലി അഗ്രോ ഇൻഡസ്ട്രീസ് കന്പനി സിഇഒ രാജേഷ് കൃഷ്ണൻ ക്ലാസെടുത്തു. തെരെഞ്ഞെടുത്ത 15 കർഷകർക്ക് കുരുമുളകുവള്ളികളുടെ വളർച്ചയ്ക്ക് ആവശ്യമായ "അർക്ക മൈക്രോബ്യയിൽ കണ്‍സോർഷ്യം’ സൂക്ഷ്മാണു വളം വിതരണം ചെയ്തു. കൃഷി ഭവന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ തെരഞ്ഞെടുത്ത കർഷകരെ ആദരിച്ചു. കർഷകർക്ക് സോയിൽ ഹെൽത്ത് കാർഡ് നൽകി.