കൃഷിഭൂമി വനഭൂമിയായി വിജ്ഞാപനം ചെയ്തതിൽ പ്രതിഷേധം
1460938
Monday, October 14, 2024 5:20 AM IST
ഗൂഡല്ലൂർ: ദേവർഷോല പഞ്ചായത്തിലെ ബോസ്പറയിൽ കർഷകരുടെ കൈവശമുള്ള 73 ഏക്കർ നിക്ഷിപ്ത വനമായി വിജ്ഞാപനം ചെയ്തതിൽ പ്രതിഷേധം ശക്തം.വിജ്ഞാപനം റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ട് ബോസ്പറയിൽ കർഷകരും കർഷകത്തൊഴിലാളികളും പ്രകടനം നടത്തി.
കർഷകർ ദീർഘകാലമായി കൈവശംവച്ച് കൃഷി ചെയ്യുന്ന ഭൂമി മുന്നറിയിപ്പ് ഇല്ലാതെയാണ് റിസർവ് വനമായി വിജ്ഞാപനം ചെയ്തത്. ബോസ്പറ പള്ളി പരിസരത്ത് ആരംഭിച്ച പ്രകടനം ടൗണ്‍ചുറ്റി ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപം സമാപിച്ചു. സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
വാർഡ് കൗണ്‍സിലർ എ.വി. ജോസ്, ചുരുളിയിൽ ഫ്രാൻസിസ്, ടോളി എന്നിവർ നേതൃത്വം നൽകി. വിജ്ഞാപനം പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് വാർഡ് കൗണ്‍സിലർ പറഞ്ഞു.