കാട്ടാന വീടുകൾ തകർത്തു
1461187
Tuesday, October 15, 2024 1:55 AM IST
പന്തല്ലൂർ: അയ്യംകൊല്ലി മേഖലയിൽ കാട്ടാന രണ്ട് വീടുകൾ തകർത്തു. പാതിരിമൂല സ്വദേശികളായ വിജയലക്ഷ്മി, യോഗ രത്നം എന്നിവരുടെ വീടുകളാണ് തകർത്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. രണ്ട് ആനകളാണ് നാശം വരുത്തിയത്. വീട് ആക്രമിക്കുന്നത് കണ്ട് വിജയലക്ഷ്മിയും ഭർത്താവ് അറുമുഖനും ഓടി രക്ഷപ്പെടുകയായിരുന്നു. തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്.
യോഗ രത്നത്തിന്റെ വീട്ടിൽ ആളില്ലാത്തത് കാരണം വലിയ അപകടം ഒഴിവായി. വീട്ട് ഉപകരണങ്ങളും ഭക്ഷ്യ വസ്തുക്കളും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കൊളപ്പള്ളി-എരുമാട് പാതയിലേക്ക് ഇറങ്ങി വാഹനങ്ങൾ തടയുന്നതും പതിവാണ്. ഇവിടുത്തെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.