പുൽപ്പള്ളി: കുത്തകകളെ സഹായിക്കുന്ന നിലപാടാണ് ബിജെപിയുടേതെന്ന് കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ. മുള്ളൻകൊല്ലിയിൽ യുഡിഎഫ്. വനിതാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി സർക്കാർ കർഷകരെ നിരന്തരം അവഗണിക്കുകയാണെന്ന് സുധീരൻ പറഞ്ഞു.
പദ്മകുമാരി ശശിധരൻ അധ്യക്ഷത വഹിച്ചു. വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജൻ, കെപിസിസി നിർവാഹക സമിതിയംഗം കെ.എൽ. പൗലോസ്, ഡിസിസി സെക്രട്ടറിമാരായ എൻ.യു. ഉലഹന്നാൻ, ഒ.വി. അപ്പച്ചൻ, ബീന ജോസ്, മേഴ്സി ബെന്നി, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജിനി തോമസ്, ഗിരിജ കൃഷ്ണൻ, ജിസ്ര മുനീർ, എം.എ. അസീസ്, മേഴ്സി സാബു, ബിന്ദു സജീവൻ, രാധ വിദ്യാധരൻ, ഷിനോജ് കടുപ്പിൽ എന്നിവർ പ്രസംഗിച്ചു.
മാനന്തവാടി: ബിജെപിയെ അധികാരത്തിൽനിന്നു ഇറക്കാൻ മുഴുവൻ ജനാധിപത്യ, മതേതര വിശ്വാസികളും ഒന്നിക്കണമെന്ന് കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ. എടവക പഞ്ചായത്തിലെ കമ്മനയിൽ യുഡിഎഫ് കുടുംബയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ ഭിന്നിപ്പിച്ചും പൊള്ളയായ വാഗ്ദാനങ്ങൾ നൽകി പറ്റിച്ചുമാണ് കേന്ദ്രത്തിലെ ബിജെപി ഭരണമെന്ന് സുധീരൻ പറഞ്ഞു. പനമരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജിൽസണ്‍ തൂപ്പുംകര അധ്യക്ഷത വഹിച്ചു.
പി.കെ. ജയലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി. ഒ.വി. അപ്പച്ചൻ, എച്ച്.ബി. പ്രദീപ്, സിൽവി തോമസ്, കമ്മന മോഹനൻ, കേളോത്ത് അബ്ദുള്ള, ചിന്നമ്മ ജോസ്, ഉഷ വിജയൻ, വിനോദ് തോട്ടത്തിൽ, ബീന സജി, കൊല്ലിയിൽ രാജൻ, ടി. ഉഷാകുമാരി, അഹമ്മദുകുട്ടി, ജെൻസി ബിനോയി, ദീപ ജോണ്സണ്, എസ്. സദാനന്ദൻ എന്നിവർ പ്രസംഗിച്ചു.