മു​ഖ്യ സൂ​ത്ര​ധാ​ര​നെ തെ​ര​യു​ന്നു; വ്യാ​ജ സ്വ​ർ​ണം വി​റ്റു പ​ണം ത​ട്ടി​യ പ്ര​തി അ​റ​സ്റ്റി​ൽ
Friday, October 18, 2024 2:57 AM IST
പേ​രാ​ന്പ്ര: വ്യാ​ജ സ്വ​ർ​ണം വി​റ്റു പ​ണം ത​ട്ടി​യ പ്ര​തി പേ​രാ​ന്പ്ര പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. മു​ഖ്യ സൂ​ത്ര​ധാ​ര​നെ തെ​ര​യു​ന്നു. ബാ​ലു​ശേ​രി എ​ര​മം​ഗ​ലം ചെ​റു​വ​ക്കാ​ട്ട് കൈ​ലാ​സി (22)നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. മു​ഖ്യ സൂ​ത്ര​ധാ​ര​ൻ പാ​ലേ​രി വ​ലി​യ വീ​ട്ടു​മ്മ​ൽ ആ​കാ​ശി (22) നെ​യാ​ണ് പി​ടി​കി​ട്ടാ​നു​ള്ള​ത്.

പേ​രാ​ന്പ്ര​യി​ലെ സ്വ​ർ​ണ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ ര​ണ്ടു പ​വ​ൻ തൂ​ക്കം വ​രു​ന്ന വ്യാ​ജ സ്വ​ർ​ണ വ​ള ന​ൽ​കി​യാ​ണ് പ്ര​തി​ക​ൾ ഒ​രു ല​ക്ഷ​ത്തി​ൽ​പ​രം രൂ​പ ത​ട്ടി​യ​ത്. ക​ഴി​ഞ്ഞ 27 നാ​യി​രു​ന്നു സം​ഭ​വം. സ്വ​ർ​ണം ക​ണ്ട​പ്പോ​ൾ ത​ന്നെ സ്ഥാ​പ​ന​ത്തി​ൽ ഉ​ള്ള​വ​ർ​ക്ക് സം​ശ​യം തോ​ന്നി. പ​ക്ഷെ ഉ​ര​ച്ചു നോ​ക്കി​യ​പ്പോ​ഴും കാ​ര​റ്റ് അ​ന​ലൈ​സ​റി​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ഴും സ്വ​ർ​ണം ത​ന്നെ​യെ​ന്നാ​ണ് കാ​ണി​ച്ച​ത്.


916 സീ​ൽ ഉ​ള്ള​തും പ​രി​ഗ​ണി​ച്ച് പ​ണം ന​ൽ​കി. പി​ന്നീ​ട് ഉ​രു​ക്കി നോ​ക്കി​യ​പ്പോ​ഴാ​ണു ഉ​രു​പ്പ​ടി വ്യാ​ജ​മാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. തു​ട​ർ​ന്ന് പേ​രാ​ന്പ്ര പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പേ​രാ​ന്പ്ര ഡി​വൈ​എ​സ്പി വി.​വി.​ല​തീ​ഷ്, ഇ​ൻ​സ്പെ​ക്ട​ർ ജം​ഷി​ദ് എ​ന്നി​വ​രു​ടെ നി​ർ​ദേ​ശ പ്ര​കാ​രം എ​സ്ഐ സ​ജി അ​ഗ​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​പ്പോ​ഴേ​ക്കും പ്ര​തി​ക​ൾ മു​ങ്ങി​യി​രു​ന്നു. കൈ​ലാ​സ് ബാ​ലു​ശേരി​യി​ൽ എ​ത്തി​യ​പ്പോ​ൾ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പേ​രാ​ന്പ്ര കോ​ട​തി ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.