ലോക പാലിയേറ്റീവ് ദിനം ആചരിച്ചു
1461162
Tuesday, October 15, 2024 1:30 AM IST
പാലേരി: കിപ്പ് പേരാമ്പ്ര ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ലോകപാലിയേറ്റീവ് ദിനം ആചരിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. കിപ്പ് പേരാമ്പ്ര ഏരിയാ ചെയര്മാന് ബോബി ഓസ്റ്റിന്‍ അധ്യക്ഷനായി. നാട്ടിലൊരു കൂട്ടായ്മ - വീട്ടിലൊരു പരിചാരകന്/ പരിചാരിക എന്ന പാലിയേറ്റീവ് നൂതന ആശയം പ്രാവര്‍ത്തികമാക്കാന്‍ പ്രതിജ്ഞ ചെയ്തു.
ജനകീയ പാലിയേറ്റീവ് ചെയര്മാന് എം.കെ. കുഞ്ഞബ്ദുള്ള പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പേരാമ്പ്രയുടെ അറിയപ്പെടുന്ന ജീവകാരു ണ്യ പ്രവര്‍ത്തകനായ ഡോ. സി.കെ. വിനോദ്, കിപ്പ് ജില്ലാ സെക്രട്ടറി മറിയാമ്മ ബാബു എന്നിവര്‍ ക്ലാസെടുത്തു.
ജോണ്സന് കൂരച്ചുണ്ട്, ഹമീദ് , നൗഷാദ്, അമ്മത് എന്നിവര്‍ നേതൃത്വം നല്കി. പേരാമ്പ്ര ഏരിയാ സിക്രട്ടറി പി.സുതന്, ട്രഷറര്‍ വി.സി. നാരായണന് നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു.