ഇഎസ്എ- ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കണം: കർഷക കോൺഗ്രസ്
1461390
Wednesday, October 16, 2024 4:07 AM IST
താമരശേരി: ഇഎസ്എ അന്തിമ വിജ്ഞാപനത്തിൽ കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളും ഒഴിവാക്കണമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിജു കണ്ണന്തറ ആവശ്യപ്പെട്ടു. കർഷക കോൺഗ്രസ് മടവൂർ മണ്ഡലം നേതൃത്വ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മടവൂർ പഞ്ചായത്തിന്റെ ഏഴാം വാർഡിലെ കരൂഞ്ഞി, ഒമ്പതാം വാർഡിലെ മടവൂർ മുക്ക് എന്നിവിടങ്ങളിലെ അതിരൂക്ഷമായ കാട്ടുപന്നി ശല്യത്തിനെതിരേ നടപടി സ്വീകരിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹബീബ് തമ്പി മുഖ്യപ്രഭാഷണം നടത്തി.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഗിരീഷ് കുമാർ, നിയോജകമണ്ഡലം പ്രസിഡന്റ് ഷരീഫ് വെളിമണ്ണ, അബ്ദുറഹ്മാൻ മലയിൽ, സുലൈമാൻ, വി. സലാം, അബ്ദുൾ അസീസ് മലയിൽ, ജനാർദ്ദനൻ പന്തലുങ്ങൽ, പി. വേദാംമ്പിക, വി. മുഹമ്മദ്, ജനാർദ്ദനൻ കൈതോട, യു.കെ. അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു.