പൊതു കിണർ ഇടിഞ്ഞു താഴ്ന്നു
1461387
Wednesday, October 16, 2024 4:07 AM IST
മുക്കം: മുത്തേരി അങ്ങാടിയിലെ വർഷങ്ങൾ പഴക്കമുള്ള പൊതു കിണറർ ഇടിഞ്ഞു താഴ്ന്നു. തിങ്കളാഴ്ച രാത്രിയാണ് കിണർ താഴ്ന്നത്. 15 ഓളം കുടുംബങ്ങളും മുത്തേരി അങ്ങാടിയിലെ നിരവധി കച്ചവടക്കാരും ഉപയോഗിക്കുന്ന കിണറാണിത്. കിണറ്റിൽ മൂന്ന് പമ്പ് സെറ്റുകളും കുടുങ്ങി കിടക്കുന്നുണ്ട്.
വർഷങ്ങളായി ഉപയോഗിക്കുന്ന കിണർ ഇടിഞ്ഞതോടെ വലിയ കുടിവെള്ള ക്ഷാമം നേരിടുമെന്ന് നാട്ടുകാർ പറയുന്നു.
എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാത നവീകരണത്തിന്റെ ഭാഗമായി മണ്ണ് എടുത്തതുകൊണ്ടാണ് കിണർ താഴ്ന്നതെന്നും മുക്കം നഗരസഭ എത്രയും പെട്ടെന്ന് ബദൽ സംവിധാനം ഒരുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.