യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി
1461393
Wednesday, October 16, 2024 4:10 AM IST
മേപ്പയൂർ: കണ്ണൂർ എഡിഎമ്മിനെ ആത്മഹത്യയിലേക്ക് നയിച്ച എൽഡിഎഫ് ഭരണവർഗത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി മേപ്പയൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ പറമ്പാട്ട് സുധാകരൻ,
കൺവീനർ എം.കെ. അബ്ദുറഹിമാൻ, ഡിസിസി സെക്രട്ടറി ഇ. അശോകൻ, നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.കെ.എ. ലത്തീഫ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.കെ. അനിഷ് തുടങ്ങിയവർ നേതൃത്വം നൽകി.