പതിയിൽ കപ്പേളയിൽ വിശുദ്ധ യൂദാ തദേവൂസിന്റെ തിരുനാൾ 20ന്
1461388
Wednesday, October 16, 2024 4:07 AM IST
കൂരാച്ചുണ്ട്: സെന്റ് തോമസ് ഫൊറോന ഇടവകയുടെ കുരിശുപള്ളിയായ പതിയിൽ കപ്പേളയിൽ വിശുദ്ധ യൂദാ തദേവൂസിന്റെ ഒൻപത് ദിവസം നീണ്ടുനിൽക്കുന്ന തിരുനാൾ 20ന് വൈകുന്നേരം 4.30ന് ഇടവക വികാരി ഫാ. വിൻസെന്റ് കണ്ടത്തിൽ കൊടിയേറ്റും. തുടർന്ന് വിശുദ്ധ കുർബാന, സന്ദേശം, നൊവേന എന്നിവക്ക് ഫാ. ജോർജ് പുരയിടത്തിൽ കാർമികനാകും.
തുടർന്നുള്ള എല്ലാ ദിവസങ്ങളിലും വൈകുന്നേരം നാലിന് ജപമാല, 4.30 വിശുദ്ധ കുർബാന, സന്ദേശം, നൊവേന എന്നിവയുണ്ടാകും. പ്രധാന തിരുനാൾ ദിനമായ 28ന് വൈകുന്നേരം നാലിന് ജപമാല, പ്രസുദേന്തി വാഴ്ച, 4.30ന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം, നൊവേന, തിരുവമ്പാടി അൽഫോൻസാ കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. മാത്യു കൊല്ലംപറമ്പിൽ മുഖ്യകാർമികത്വം വഹിക്കും.
ആറിന് ലദീഞ്ഞ്, പ്രദക്ഷിണം, സമാപന ആശിർവാദം, ആകാശ വിസ്മയം, വാദ്യമേളങ്ങൾ, സ്നേഹവിരുന്ന് എന്നിവയോടെ തിരുനാൾ സമാപിക്കും.