ക​ക്ക​യ​ത്ത് പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന്
Thursday, October 17, 2024 4:36 AM IST
കൂ​രാ​ച്ചു​ണ്ട്: കൂ​രാ​ച്ചു​ണ്ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ കീ​ഴി​ൽ സ്ഥാ​പി​ച്ച് പ്ര​വ​ർ​ത്ത​നം നി​ല​ച്ച ക​ക്ക​യ​ത്തെ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. 2014ൽ ​ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച എ​യ്ഡ് പോ​സ്റ്റ് പ​ത്ത് വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി കി​ട​ക്കു​ന്ന​തോ​ടൊ​പ്പം കെ​ട്ടി​ട​വും ന​ശി​ച്ച നി​ല​യിലാ​ണ്.

പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച എ​യ്ഡ് പോ​സ്റ്റ്‌ കേ​വ​ലം ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ൽ മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്. ഇ​വി​ടെ ര​ണ്ടു പോ​ലീ​സു​കാ​രെ​യും ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ചി​രു​ന്നു. ക​ക്ക​യ​ത്തെ എ​യ്ഡ് പോ​സ്റ്റ് പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഇ​പ്പോ​ൾ നാ​ട്ടി​ൽ ശ​ക്ത​മാ​യി​ട്ടു​ണ്ട്.


കേ​ര​ള​ത്തി​ൽ ത​ന്നെ അ​റി​യ​പ്പെ​ടു​ന്ന വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളും ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ക്ക​യ​ത്ത് അ​യ​ൽ ജി​ല്ല​ക​ളി​ൽ നി​ന്ന​ട​ക്കം അ​നു​ദി​നം ഒ​ട്ട​ന​വ​ധി വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​ണ് എ​ത്തി​ച്ചേ​രു​ന്ന​ത്.

സ​ന്ധ്യാ​സ​മ​യ​മാ​യാ​ൽ ഈ ​മേ​ഖ​ല​ക​ളി​ൽ മ​ദ്യ​ത്തി​ന്‍റെ​യും ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വ്യാ​പാ​രം ന​ട​ക്കു​ന്ന​താ​യും നാ​ട്ടു​ക​രു​ടെ പ​രാ​തി ഉ​യ​രു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​ക്ക​യം മേ​ഖ​ല​യി​ൽ പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കാ​ൻ എ​യ്ഡ് പോ​സ്റ്റ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.