വയനാട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; പ്രിയങ്കക്ക് അഭിവാദ്യമർപ്പിച്ച് പ്രവർത്തകർ
1461394
Wednesday, October 16, 2024 4:10 AM IST
മുക്കം: വയനാട് ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പ്രിയങ്ക ഗാന്ധിക്ക് അഭിവാദ്യമർപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ. നോർത്ത് കാരശേരിയിലെ രാഹുൽ ഗാന്ധിയുടെ ഓഫീസ് പരിസരത്താണ് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ പ്രിയങ്കാ ഗാന്ധിക്ക് അഭിവാദ്യം അർപ്പിച്ചത്.
വയനാട് മണ്ഡലത്തിനൊപ്പം റായ്ബറേലിയിലും വിജയിച്ചതോടെ വയനാട് മണ്ഡലത്തിലെ എംപി സ്ഥാനം രാഹുൽ ഗാന്ധി രാജി വെച്ച സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
വയനാട്ടിൽ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്നു രാഹുൽ ഗാന്ധി മാസങ്ങൾക്ക് മുമ്പ് തന്നെ പ്രഖ്യാപിച്ചിരുന്നു. അന്ന് തന്നെ പ്രിയങ്ക ഗാന്ധിയെ സ്വാഗതം ചെയ്ത് കൂറ്റൻ ഫ്ലക്സ് ബോർഡുകളും സ്ഥാപിച്ചിരുന്നു.