കോ​ഴി​ക്കോ​ട്: ഒ​പ്‌​റ്റോ​മെ​ട്രി​സ്റ്റു​ക​ളു​ടെ ദേ​ശീ​യ സ​മ്മേ​ള​നം വി​സി​യോ ഒ​പ്‌​റ്റോ​കോ​ണ്‍- 2024 വെ​ള്ളി​മാ​ടു​കു​ന്ന് ജെ​ന്‍​ഡ​ര്‍​പാ​ര്‍​ക്കി​ല്‍ സ​മാ​പി​ച്ചു. വി ​ട്ര​സ്റ്റ് ഗ്രൂ​പ്പ് ഓ​ഫ് ഐ ​ഹോ​സ്പി​റ്റ​ല്‍​സും ഒ​പ്‌​റ്റോ​മെ​ട്രി കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ (ഒ​സി​ഐ) കേ​ര​ള ചാ​പ്റ്റ​റും ഇ​ന്ത്യ​ന്‍ ഒ​പ്‌​റ്റോ​മെ​ട്രി​ക് അ​സോ​സി​യേ​ഷ​നും (ഐ​ഒ​എ) ചേ​ര്‍​ന്നാ​ണ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ച​ത്.

കേ​ര​ള ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ദ് ​ബ്ലൈ​ന്‍​ഡ് പ്ര​സി​ഡ​ന്‍റ് ഡോ. ​സി. ഹ​ബീ​ബ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​നും വി ​ട്ര​സ്റ്റ് ഗ്രൂ​പ്പ് ഓ​ഫ് ഐ ​ഹോ​സ്പി​റ്റ​ല്‍​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ഷാ​ഹു​ല്‍ ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ത്യ​ന്‍ ഒ​പ്‌​റ്റോ​മെ​ട്രി​ക് അ​സോ​സി​യേ​ഷ​ന്‍ (ഐ​ഒ​എ) കേ​ര​ള ചാ​പ്റ്റ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ശ്യാം​ലാ​ല്‍, സം​ഘാ​ട​ക സ​മി​തി സെ​ക്ര​ട്ട​റി അ​തു​ല്‍ മോ​ഹ​ന്‍, മു​ഹി​യു​ദ്ദീ​ന്‍ ഷാ, ​ഡോ. എം.​ജി. ജ​യ​ച​ന്ദ്ര​ന്‍, നു​ഫൈ​ല്‍ വാ​കേ​രി, സ​ന്ദു​ജ് ലാ​ല്‍, മ​ഷൂ​ര്‍ അ​ലി, അ​ന​സ് ആ​ല​യാ​ട്ട്, മ​രി​യ പ്രി​യ​ങ്ക കു​ര്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.