വെ​ട്ടി​പ്പൊ​ളി​ച്ച റോ​ഡു​ക​ൾ ന​ന്നാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം
Friday, October 18, 2024 2:57 AM IST
കോ​ട​ഞ്ചേ​രി: കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി വെ​ട്ടി​പ്പൊ​ളി​ച്ച ഗ്രാ​മീ​ണ റോ​ഡു​ക​ൾ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ത്ത​തി​ൽ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം നേ​തൃ ക​ണ്‍​വെ​ൻ​ഷ​ൻ പ്ര​തി​ഷേ​ധി​ച്ചു. പ്ര​വൃത്തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത​തി​നാ​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി കൊ​ടു​വ​ള്ളി ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം പി.​സി. ഹീ​ബ് ത​ന്പി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്് വി​ൻ​സ​ന്‍റ് വ​ട​ക്കേ​മു​റി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


കോ​ട​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് യൂ​ണി​യ​ൻ പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് ശേ​ഷം തി​രി​ച്ചു​പി​ടി​ക്കു​വാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ അ​നു​ഗ്ര​ഹ മ​നോ​ജി​നെ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

ബാ​ബു പൈ​ക്കാ​ട്ടി​ൽ, ജോ​ബി ഇ​ല​ന്തൂ​ർ, അ​ല​ക്സ് തോ​മ​സ് ചെ​ന്പ​ക​ശ്ശേ​രി, കെ.​എം. പൗ​ലോ​സ്, ടോ​മി കൊ​ന്ന​ക്ക​ൽ, ജോ​സ് പൈ​ക, റെ​ജി ത​ന്പി, അ​നു​ഗ്ര​ഹ മ​നോ​ജ്, ആ​ന്‍റ​ണി നീ​ർ​വേ​ലി​ൽ, അ​ന്ന​ക്കു​ട്ടി ദേ​വ​സ്യ, ആ​നി ജോ​ണ്‍,ടോ​മി ഇ​ല്ലി​മൂ​ട്ടി​ൽ, ലി​സി ചാ​ക്കോ, ചി​ന്ന അ​ശോ​ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.