വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
1461328
Tuesday, October 15, 2024 10:12 PM IST
തിരുവമ്പാടി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.പൊന്നാങ്കയം നീണ്ടുക്കുന്നേൽ ബേബിയുടെ ഭാര്യ അനിത (54) ആണ് മരിച്ചത്.
ശനിയാഴ്ച മുക്കത്ത് സ്കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് മാമ്പറ്റ കെഎംസിടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൂരാച്ചുണ്ട് കൂനമ്മാക്കൽ കുടുംബാംഗമാണ്. മക്കൾ: ഡെലീന, ഡെലീഷ്, ഡാർവിൻ.
സഹോദരങ്ങൾ: ബിനു ജോൺ (തിരുവമ്പാടി), നിഷി ജയിംസ് പുതുവള്ളിക്കൽ (വെള്ളിമാട്കുന്ന്, കോഴിക്കോട്), ലോയിഡ് ജോൺ (തിരുവമ്പാടി). സംസ്കാരം ഇന്ന് 4.30ന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.