ബീ​ച്ച് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ യൂ​ത്ത് ലീ​ഗ് ഉ​പ​രോ​ധി​ച്ചു
Thursday, October 17, 2024 4:36 AM IST
കോ​ഴി​ക്കോ​ട്: ഗ​വ. ബീ​ച്ചാ​ശു​പ​ത്രി​യി​ലെ കാ​ത്ത് ലാ​ബ് ഉ​ട​ന്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സൗ​ത്ത് മ​ണ്ഡ​ലം മു​സ്‌​ലിം യൂ​ത്ത് ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബീ​ച്ച് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ ഉ​പ​രോ​ധി​ച്ചു. സൗ​ത്ത് നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​സ്.​വി അ​ര്‍​ശു​ല്‍ അ​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.


ഉ​പ​രോ​ധ സ​മ​രം തു​ട​ര്‍​ന്ന പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് ബ​ല​മാ​യി അ​റ​സ്റ്റ് ചെ​യ്തു മാ​റ്റി. കെ.​വി.​മ​ന്‍​സൂ​ര്‍ മാ​ങ്കാ​വ്, എം.​സി​റാ​ജ് കി​ണാ​ശ്ശേ​രി, ഇ​ര്‍​ഷാ​ദ് മ​നു, യൂ​നു​സ് സ​ലീം കോ​തി, കോ​യ​മോ​ന്‍ പു​തി​യ​പാ​ലം, ബ​ഷീ​ര്‍ മു​ഖ​ദാ​ര്‍, നാ​സ​ര്‍ ച​ക്കും​ക​ട​വ്, ഹൈ​ദ​ര്‍ മാ​ങ്കാ​വ് എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.