ഇഎസ്എ പരിധിയിൽനിന്ന് ജനവാസ മേഖലയെ ഒഴിവാക്കണം: കോൺഗ്രസ്
1461391
Wednesday, October 16, 2024 4:07 AM IST
തിരുവമ്പാടി: തിരുവമ്പാടി നിയോജകമണ്ഡലം കോൺഗ്രസ് നേതൃ സംഗമം പ്രിയദർശനി ഓഡിറ്റോറിയത്തിൽ ചേർന്നു. പശ്ചിമഘട്ട സംരക്ഷണത്തിന്റെ ഭാഗമായി ഇഎസ്എ നിർണയിക്കുമ്പോൾ ജനവാസ മേഖലയെയും കൃഷിയിടങ്ങളെയും പൂർണമായി ഒഴിവാക്കണമെന്ന് നേതൃയോഗം കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. നേതൃ സംഗമം എം.കെ. രാഘവൻ എംപി ഉദ്ഘാടനം ചെയ്തു.
കെപിസിസി അംഗം എൻ.കെ. അബ്ദു റഹ്മാൻ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ മുഖ്യപ്രഭാക്ഷണം നടത്തി.
കെപിസിസി അംഗം ഹബീബ് തമ്പി, ഡിസിസി ഭാരവാഹികളായ ബാബു പൈക്കാട്ടിൽ, സി.ജെ. ആന്റണി, അന്നമ്മ മാത്യു, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോസ് ജേക്കബ്, കെ.എം. അഭിജിത്ത്, എം.ഡി. അഷറഫ്, ബി.പി. റഷീദ്, കെ.ടി. മൻസൂർ, പ്രേംജി ജെയിംസ് എന്നിവർ പ്രസംഗിച്ചു.