നീതിപൂര്‍വമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ ബലിമൃഗങ്ങളാക്കുന്നു: എന്‍ജിഒ അസോ.
1461384
Wednesday, October 16, 2024 4:07 AM IST
കോഴിക്കോട്: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ദാരുണമായ ആത്മഹത്യയ്ക്ക് കാരണമായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് കേരള എന്‍ജിഒ അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് ജി.എസ്. ഉമാശങ്കര്‍.
നീതിപൂര്‍വമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ ബലിമൃഗങ്ങളാക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പടുത്തി. എഡിഎമ്മിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള എന്‍ജിഒ അസോസിയേഷന് കോഴിക്കോട് കളക്ടറേറ്റിന് മുന്നില്‍ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശേരി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ. പ്രദീപന്, ജില്ലാ സെക്രട്ടറി കെ.ദിനേശന്, സംസ്ഥാന കമ്മിറ്റി അംഗം കന്മന മുരളീധരന്, ജില്ലാ ഭാരവാഹികളായ രഞ്ജിത്ത് ചേമ്പാല, കെ .പി. അനീഷ്കുമാര്‍,
സന്തോഷ് നെടൂളി, കെ.പി. സുജിത എന്നിവര്‍ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് സജീവന് പൊറ്റക്കാട്, കെ.വി. ബാലകൃഷ്ണന്, യു.എസ്. വിഷാല്‍, യു.ജി. ജ്യോതിസ്, കെ.ടി. രമേശന്, പി.കെ. സന്തോഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.