ഇ​ന്‍റ​ർ​ലോ​ക്കി​ട്ട ഭാ​ഗ​ങ്ങ​ളി​ല്‍ അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ്
Thursday, October 17, 2024 4:36 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ബീ​ച്ചി​ല്‍ ഇ​ന്‍റ​ർ​ലോ​ക്കി​ട്ട് ഭം​ഗി​കൂ​ടി​യ ഭാ​ഗ​ങ്ങ​ളി​ല്‍ ലോ​റി​ക​ളു​ടെ അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ്. സൗ​ത്ത് ബീ​ച്ചി​ലും വ​ലി​യ​ങ്ങാ​ടി​യു​ടെ ക​വാ​ട​ത്തി​ലു​മെ​ല്ലാം റോ​ഡ​രി​കി​ൽ വി​രി​ച്ച ടൈ​ലു​ക​ൾ​ക്ക് മു​ക​ളി​ലാ​ണ് ലോ​റി​ക​ൾ നി​ർ​ത്തു​ന്ന​ത്. ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ടൈ​ൽ വി​രി​ച്ച് മ​നോ​ഹ​ര​മാ​ക്കി​യ ഇ​ട​ങ്ങ​ളി​ൽ പ​ണി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നു മു​മ്പു ത​ന്നെ ലോ​റി​ക​ൾ നി​ർ​ത്തി​യി​ടു​ന്ന​ത് കേ​ടു​പാ​ടു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​ക്കു​ന്നു.

മ​ഴ​യി​ൽ പൊ​ളി​ഞ്ഞ് വൃ​ത്തി​കേ​ടാ​യി ന​ട​ക്കാ​നാ​വാ​ത്ത പാ​ത​യോ​രം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പാ​ണ് ന​ന്നാ​ക്കി​യ​ത്. ലോ​റി പാ​ര്‍​ക്കിം​ഗി​നാ​യി വെ​സ്റ്റ്ഹി​ൽ, ഗാ​ന്ധി​റോ​ഡ് ഭാ​ഗ​ത്ത് സൗ​ക​ര്യ​മൊ​രു​ക്കാ​ൻ കോ​ർ​പ​റേ​ഷ​ൻ പ​ദ്ധ​തി​യി​ട്ടെ​ങ്കി​ലും മു​ന്നോ​ട്ട് പോ​യി​ട്ടി​ല്ല.


കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​നും കേ​ര​ള മാ​രി​ടൈം ബോ​ർ​ഡു​മാ​ണ് പാ​ര്‍​ക്കിം​ഗ് സ​ജ്ജീ​ക​ര​ണം ഒ​രു​ക്കേ​ണ്ട​ത്. ലോ​റി​ക​ൾ നി​ർ​ത്താ​ൻ മ​തി​യാ​യ സ്ഥ​ലം നി​ർ​ണ​യി​ക്കാ​ത്ത​തി​നാ​ൽ പ​ദ്ധ​തി ഇ​പ്പോ​ഴും ന​ട​പ്പാ​ക്കാ​നാ​യി​ട്ടി​ല്ല. ലോ​റി നി​ർ​ത്തി​യി​ടാ​ൻ വേ​ണ്ട​ത്ര സൗ​ക​ര്യ​മി​ല്ലെ​ന്ന പ​രാ​തി​ക്ക് ഇ​നി​യും പ​രി​ഹാ​ര​മാ​യി​ട്ടി​ല്ല. കോ​ർ​പ​റേ​ഷ​ൻ പ്ര​ഖ്യാ​പി​ച്ച ലോ​റി സ്റ്റാ​ൻ​ഡ് പ​ണി പെ​ട്ടെ​ന്നു വേ​ണ​മെ​ന്ന് പ​ല ത​വ​ണ ലോ​റി​യു​ട​മ​ക​ള​ട​ക്ക​മു​ള്ള​വ​ർ ആ​വ​ശ്യ​പ്പെ​ട്ട​താ​ണ്.

മ​തി​യാ​യ സൗ​ക​ര്യ​ത്തോ​ടു കൂ​ടി​യ പാ​ര്‍​ക്കിം​ഗ് ഹ​ബ് നി​ർ​മി​ച്ചു ന​ൽ​ക​ണ​മെ​ന്നാ​ണ് ലോ​റി​യു​ട​മ​ക​ളു​ടെ ആ​വ​ശ്യം.