അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി
1461327
Tuesday, October 15, 2024 10:12 PM IST
നാദാപുരം: അധ്യാപകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൂത്തുപറമ്പ് കൈതേരി കപ്പണ വെസ്റ്റ് എൽപി സ്കൂൾ അധ്യാപകൻ വാണിമേൽ കുളപറമ്പത്തെ ശ്രീജിത്തി ( 32 )നെയാണ് വാണിമേലിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പരേതരായ കുളപ്പറമ്പത്ത് കുട്ടികൃഷ്ണൻ നമ്പ്യാരുടെയും കോടിയുറ പോസ്റ്റ് ഓഫീസിലെ റിട്ട. പോസ്റ്റ് മിസ്ട്രസ് ജാനകിയുടെയും മകനാണ്. അധ്യാപക പരിശീലനം കഴിഞ്ഞ് ഈ അടുത്താണ് കണ്ണൂർ ജില്ലയിൽ അധ്യാപകനായി ചേർന്നത്.
ഡിസംബറിൽ നിശ്ചയിക്കപ്പെട്ട വിവാഹത്തിന്നായുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ് മരണം. വളയം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സഹോദരി: ശ്രീജ.