ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ൽ സെ​ക്ര​ട്ട​റി സ്ഥ​ലം മാ​റി​പ്പോ​യി​ട്ട് ഒ​രു മാ​സം; പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ
Thursday, October 17, 2024 4:36 AM IST
ച​ക്കി​ട്ട​പാ​റ: സെ​ക്ര​ട്ട​റി സ്ഥ​ലം മാ​റി​പ്പോ​യ​തോ​ടെ ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ൽ ദൈ​നം ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​രു മാ​സ​ത്തി​ല​ധി​ക​മാ​യി അ​വ​താ​ള​ത്തി​ൽ. പ​ക​രം സെ​ക്ര​ട്ട​റി​യെ നി​യ​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ആ​ൾ ഇ​തു​വ​രെ സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടി​ല്ല. പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് വി​ഭ​ജ​ന പ്ര​വ​ർ​ത്ത​ന ന​ട​പ​ടി ഈ ​മാ​സം 21 നു ​മു​മ്പ് പൂ​ർ​ത്തി​യാ​ക്ക​ണം.

സെ​ക്ര​ട്ട​റി ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​ത് ന​ട​ക്കു​ന്ന കാ​ര്യം സം​ശ​യ​മാ​ണ്. അ​സി. സെ​ക്ര​ട്ട​റി​ക്കു ചാ​ർ​ജ് ന​ൽ​കി​യി​ട്ടു​ണ്ട്. അ​തേ സ​മ​യം പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളാ​നും പു​റ​ത്തു പോ​യി കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നും സെ​ക്ര​ട്ട​റി അ​നി​വാ​ര്യ​മാ​ണ്. ഇ​വി​ടെ നി​യ​മ​നം കി​ട്ടി​യ സെ​ക്ര​ട്ട​റി മ​റ്റൊ​രു പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു റി​ലീ​വ് ചെ​യ്തി​ട്ടു​ണ്ടെ​ന്നു കേ​ൾ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ ച​ക്കി​ട്ട​പാ​റ​യി​ലെ​ത്തി​യി​ട്ടി​ല്ല.