എ​സ്പി​സി ഓ​ഫീ​സ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, October 18, 2024 2:57 AM IST
താ​മ​ര​ശേ​രി: കൂ​ട​ത്താ​യി സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ൽ എ​സ്പി​സി​ക്കാ​യി മാ​നേ​ജ്മെ​ന്‍റ് 10 ല​ക്ഷം രൂ​പ മു​ത​ൽ മു​ട​ക്കി നി​ർ​മിച്ച ഓ​ഫീ​സ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം കോ​ഴി​ക്കോ​ട് റൂ​റ​ൽ എ​സ്പി നി​ധി​ൻ​രാ​ജ് നി​ർ​വ​ഹി​ച്ചു. എ​സ്പി​സി പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ത്താ​ർ പു​റാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​നേ​ജ​ർ ഫാ. ​ബി​ബി​ൻ ജോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


പ്രി​ൻസി​പ്പൽ ഫാ. ​സി​ബി പൊ​ൻ​പാ​റ, ഹെ​ഡ്മാ​സ്റ്റ​ർ തോ​മ​സ് അ​ഗ​സ്റ്റ്യ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ്് കെ.​കെ.​മു​ജീ​ബ്, എ​സ്എ​ച്ച്ഒ പ്ര​വീ​ണ്‍ കു​മാ​ർ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സെ​ബാ​സ്റ്റ്യൻ, എ​ഡി​എ​ൻ​ഒ​മാ​രാ​യ സു​നി​ൽ​കു​മാ​ർ, കെ.​പി.​ഷൈ​നി സി​പി​ഒ റെ​ജി ജെ. ​ക​രോ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.