മൃഗസംരക്ഷണ വകുപ്പിന്റെ സ്ഥാപനങ്ങളില്‍ സൗകര്യം മെച്ചപ്പെടുത്തണം: ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍
1461392
Wednesday, October 16, 2024 4:07 AM IST
കോഴിക്കോട്: ക്ഷീരകര്‍ഷകര്‍ക്ക് മികച്ച സേവനം ലഭിക്കുന്നതിനു മൃഗസംരക്ഷണ വകുപ്പിനു കീളിലുള്ള സ്ഥാപനങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് കേരള ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടേഴ്സ് യൂണിയന് ജില്ലാ കണ്വന്ഷന് ആവശ്യപ്പെട്ടു.
കന്നുകാലി പ്രജനന നയത്തിന് നിയമ പിന്‍ബലം നല്കിയ സംസ്ഥാന സര്‍ക്കാറിനെ കണ്വന്ഷന് അഭിനന്ദിച്ചു. സംസ്ഥാന പ്രസിഡന്റ് എന്‍. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.പി. ശ്രീകേഷ് അധ്യക്ഷത വഹിച്ചു.
ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി. സുനില്‍കുമാര്‍ അവാര്‍ഡ്ദാനം നിര്‍വഹിച്ചു. സംസ്ഥന ജനറല്‍ സെക്രട്ടറി കെ.സി. സുരേഷ്ബാബു സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി. റാം മനോഹര്‍, കെ. അജിന, ഒ. മധുസൂദനന്, പി. ബിജു എന്നിവര്‍ പ്രസംഗിച്ചു. യാത്രയയപ്പ് സമ്മേളനം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം ടി.എം. സജീന്ദ്രന് ഉദ്ഘാടനം ചെയ്തു. എം. സച്ചിദാനന്ദന് അധ്യക്ഷത വഹിച്ചു.