വി​ല​ങ്ങാ​ടി​നോ​ടു​ള്ള സ​ർ​ക്കാ​ർ അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കു​ക: മ​ഹി​ളാ കോ​ൺ​ഗ്ര​സ്‌
Thursday, October 17, 2024 4:44 AM IST
നാ​ദാ​പു​രം: വി​ല​ങ്ങാ​ട് ദു​ര​ന്ത ബാ​ധി​ത​രോ​ടു​ള്ള സ​ർ​ക്കാ​ർ അ​വ​ഗ​ണ​ന​ക്കെ​തി​രേ മ​ഹി​ളാ കോ​ൺ​ഗ്ര​സ്‌ വാ​ണി​മേ​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ല​ങ്ങാ​ട് വി​ല്ലേ​ജ് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.

ഉ​രു​ൾ നാ​ശം വി​ത​ച്ച വി​ല​ങ്ങാ​ടി​ന് പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്കു​ക, ദു​രി​ത ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സം വേ​ഗ​ത്തി​ലാ​ക്കു​ക, സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ധ​ന സ​ഹാ​യ വി​ത​ര​ണം ഉ​ട​നെ പൂ​ർ​ത്തി​യാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് മ​ഹി​ളാ കോ​ൺ​ഗ്ര​സ്‌ വി​ല​ങ്ങാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച്‌ ന​ട​ത്തി​യ​ത്.


മ​ഹി​ളാ കോ​ൺ​ഗ്ര​സ്‌ വാ​ണി​മേ​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മോ​ളി ജോ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഹി​ളാ കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ന്ധ്യ ക​ര​ണ്ടോ​ട് മാ​ർ​ച്ച്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ.​കെ. മു​ത്ത​ലീ​ബ്,

ജോ​സ് ഇ​രു​പ്പ​ക്കാ​ട്ട്, ഷെ​ബി സെ​ബാ​സ്റ്റ്യ​ൻ, തോ​മ​സ് മാ​ത്യു, സീ​നി​യ ജി​ജി, സോ​ണി​യ ബി​നോ​യ്‌, ഷൈ​മ, ജി​ൻ​സി കൂ​ലി​പ്പ​റ​മ്പി​ൽ, ബോ​ബി തോ​ക്ക​നാ​ട്ട്, ഔ​സേ​പ്പ​ച്ച​ൻ മ​ണി​മ​ല തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.