പെ​രു​വ​ണ്ണാ​മൂ​ഴി കൃ​ഷി വി​ജ്ഞാ​ൻ കേ​ന്ദ്ര​ത്തി​ൽ ലോ​ക​ഭ​ക്ഷ്യ ദി​നം ആ​ച​രി​ച്ചു
Thursday, October 17, 2024 4:44 AM IST
പേ​രാ​മ്പ്ര: പെ​രു​വ​ണ്ണാ​മൂ​ഴി കൃ​ഷി വി​ജ്ഞാ​ൻ കേ​ന്ദ്ര​ത്തി​ൽ ലോ​ക​ഭ​ക്ഷ്യ ദി​നം ആ​ച​രി​ച്ചു. പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ഡോ. ​പി. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​കെ.​എം. പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വാ​ഴ കൃ​ഷി​യും രോ​ഗ കീ​ട നി​യ​ന്ത്ര​ണ​വും സം​ബ​ന്ധി​ച്ച് സെ​മി​നാ​റും ന​ട​ത്തി.

സ​ബ്ജ​ക്ട് മാ​റ്റ​ർ സ്പെ​ഷ​ലി​സ്റ്റു​ക​ളാ​യ ഡോ. ​കെ.​കെ. ഐ​ശ്വ​ര്യ, ഡോ. ​പി.​എ​സ്. മ​നോ​ജ് എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു. വാ​ഴ കാ​യും വാ​ഴ കാ​മ്പും ഉ​പ​യോ​ഗി​ച്ച് വി​വി​ധ ഭ​ക്ഷ്യ വ​സ്തു​ക്ക​ളു​ടെ ഉ​ത്പാ​ദ​ന​വും ഉ​പ​യോ​ഗ​വും സം​ബ​ന്ധി​ച്ച് സ​ബ്ജ​റ്റ് മാ​റ്റ​ർ സ്പെ​ഷ​ലി​സ്റ്റ് എ. ​ദീ​പ്തി വി​ശ​ദീ​ക​രി​ച്ചു. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ക​ർ​ഷ​ക​ർ സം​ബ​ന്ധി​ച്ചു.