കേ​ര​ളം അ​ധോ​ലോ​ക - മാ​ഫി​യ സം​ഘ​ങ്ങ​ളു​ടെ താ​വ​ള​മാ​യി: മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ
Wednesday, October 16, 2024 4:07 AM IST
പേ​രാ​മ്പ്ര: അ​ധോ​ലോ​ക - മാ​ഫി​യ സം​ഘ​ങ്ങ​ളു​ടെ സു​ര​ക്ഷി​ത താ​വ​ള​മാ​യി കേ​ര​ളം മാ​റി​യെ​ന്ന് മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി യു​ഡി​എ​ഫ് പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച വാ​ർ​ഡ് ത​ല ക​മ്മി​റ്റി രൂ​പീ​ക​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ല്ലോ​ട്ട് നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ല്ലാ അ​ഴി​മ​തി​യു​ടെ​യും കേ​ന്ദ്ര ബി​ന്ദു പി​ണ​റാ​യി​യാ​ണെ​ന്നും അ​ഴി​മ​തി സാ​ർ​വ്വ​ത്രി​ക​മാ​ക്കി​യ സ​ർ​ക്കാ​റാ​ണി​തെ​ന്നും മു​ല്ല​പ്പ​ള്ളി അ​ഭി​പ്രാ​യ​പ്പെ​ട്ടു.


യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​പി റ​സാ​ഖ് അ​ധ്യ​ക്ഷ​നാ​യി. മു​സ്ലിം ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ന​വാ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.