പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Thursday, October 17, 2024 4:44 AM IST
മു​ക്കം: എ​യ്ഡ​ഡ് മേ​ഖ​ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​ധാ​ന​ധ്യാ​പ​ക​രു​ടെ സെ​ൽ​ഫ് ഡ്രോ​യിം​ഗ് ഓ​ഫീ​സ​ർ പ​ദ​വി റ​ദ്ദ് ചെ​യ്തു കൊ​ണ്ടു​ള്ള 2024 സെ​പ്റ്റം​ബ​ർ 30 ന് ​ഇ​റ​ങ്ങി​യ വി​വാ​ദ​മാ​യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ​പി​പി​എ​ച്ച്എ മു​ക്കം ഉ​പ​ജി​ല്ലാ ക​മ്മി​റ്റി എ​ഇ​ഒ ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.

2013 ൽ ​ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച അ​വ​കാ​ശ​മാ​ണ് ക​വ​ർ​ന്നെ​ടു​ത്തി​ട്ടു​ള്ള​തെ​ന്നും ഈ ​ക​രി നി​യ​മം പി​ൻ​വ​ലി​ക്കു​ന്ന​ത് വ​രെ സ​മ​ര പോ​രാ​ട്ട​വു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും സം​ഘ​ട​ന അ​റി​യി​ച്ചു. ജി​ല്ലാ ക​മ്മി​റ്റി​യം​ഗം സി.​കെ. ഷ​മീ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കെ​പി​പി​എ​ച്ച്എ മു​ക്കം ഉ​പ​ജി​ല്ല പ്ര​സി​ഡ​ന്‍റ് സി​ബി കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​നാ​യി.