അ​വ​ശ്യമ​രു​ന്നു​ക​ളു​ടെ വി​ല കൂ​ട്ടാ​നുള്ള തീ​രു​മാ​നം; ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യെ​ന്ന്
Thursday, October 17, 2024 4:36 AM IST
കോ​ഴി​ക്കോ​ട്: അ​വ​ശ്യ​മ​രു​ന്നു​ക​ളു​ടെ വി​ല അ​മ്പ​ത് ശ​ത​മാ​നം വ​ര്‍​ധി​പ്പി​ക്കാ​ന്‍ ഔ​ഷ​ധ കു​ത്ത​ക ക​മ്പ​നി​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യ നാ​ഷ​ന​ൽ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ പ്രൈ​സിം​ഗ് അ​ഥോ​റി​റ്റി​യു​ടെ തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ഫാ​ർ​മ​സി​സ്റ്റ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ആ​സ്ത്മ, ക്ഷ​യം മാ​ന​സി​കാ​രോ​ഗ്യം, ഗ്ലൂ​ക്കോ​മ ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​സു​ഖ​ങ്ങ​ളു​ടെ ചി​കി​ത്സ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന പ​തി​നൊ​ന്ന് ത​രം മോ​ളി​ക്കു​ൾ കാ​റ്റ​ഗ​റി​യി​ൽ പെ​ട്ട അ​വ​ശ്യ മ​രു​ന്നു​ക​ളു​ടെ വി​ല അ​മ്പ​ത് ശ​ത​മാ​നം വ​രെ വ​ര്‍​ധി​പ്പി​ക്കാ​ന്‍ അ​നു​മ​തി കൊ​ടു​ക്കു​ക വ​ഴി ബ​ഹു​രാ​ഷ്ട്ര ഔ​ഷ​ധ കു​ത്ത​ക ക​മ്പ​നി​ക​ൾ​ക്ക് ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ കൊ​ണ്ടു പ​ന്താ​ടാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നും തീ​രു​മാ​നം കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ഫാ​ർ​മ​സി​സ്റ്റ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.


ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​ഹ​മൂ​ദ് മൂ​ടാ​ടി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.