മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം: റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ യോ​ഗം ചേ​ർ​ന്നു
Thursday, October 17, 2024 4:36 AM IST
കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം ക്യാ​മ്പ​യി​ന് എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്ന് ജി​ല്ല​യി​ലെ റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ൾ. പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തി​യ​റ എ​സ്.​കെ. പൊ​റ്റ​ക്കാ​ട് സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ൽ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ലാ​ണ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ഗ​വാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ എ​പെ​ക്സ് ബോ​ഡി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബീ​രാ​ൻ അ​ധ്യ​ക്ഷ​നാ​യി. എ​ൽ​എ​സ്ജി​ഡി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ പൂ​ജാ​ലാ​ൽ, ഹ​രി​ത കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ​ഡി​നേ​റ്റ​ർ പി.​ടി. പ്ര​സാ​ദ്, ശു​ചി​ത്വ​മി​ഷ​ൻ ജി​ല്ലാ കോ​ഡി​നേ​റ്റ​ർ കെ.​എം. ഗൗ​ത​മ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.


മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​ന് ഹ​രി​ത​ക​ർ​മ്മ സേ​ന അം​ഗ​ങ്ങ​ൾ വീ​ടു​ക​ളി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി എ​ത്തു​ന്നു​ണ്ടെ​ന്നും ക​ല​ണ്ട​ർ പ്ര​കാ​രം ത​ന്നെ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നു​ണ്ടെ​ന്നും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശം റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ൾ മു​ന്നോ​ട്ടു​വ​ച്ചു.

മാ​ലി​ന്യ ശേ​ഖ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​സി​ഡ​ന്‍റ് അ​സോ​സി​യേ​ഷ​നു​ക​ൾ നേ​രി​ടു​ന്ന മ​റ്റ് പ്ര​ശ്ന​ങ്ങ​ളും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യി.