കോഴിക്കോട് രൂപത കുടുംബ സമിതി മേഖലാ സംഗമം സംഘടിപ്പിച്ചു
1461161
Tuesday, October 15, 2024 1:30 AM IST
കോഴിക്കോട്: കോഴിക്കോട് രൂപത കുടുംബ സമിതി മേഖലാ സംഗമം "കൂട്ട്' കോഴിക്കോട് ചെറുവണ്ണൂർ തിരുഹൃദയ ദേവാലയത്തിൽ നടന്നു. വെനറിനി സന്യാസിനി സഭയുടെ സുപ്പീരിയർ ജനറൽ മദർ ഏലിയാനാ മാസിമി എംപിവി യോഗം ഉദ്ഘാടനം ചെയ്തു.
രൂപത ഡയറക്ടർ ഫാ. ജിജു പള്ളിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. കുടുംബ സമിതി രൂപത ആനിമേറ്റർ സിസ്റ്റർ ആൽമ എസി (മരിയൻ സിംഗിൾസ്), നവോമി കൂട്ടായ്മ ആനിമേറ്റർ സിസ്റ്റർ ബ്രിജീലിയ ബിഎസ്, ഹോം മിഷൻ ആനിമേറ്റർ സിസ്റ്റർ ഡെൽഫിന ഡിഎസ്എസ്, പ്രൊലൈഫ് ആനിമേറ്റർ സിസ്റ്റർ ജ്യോസ്ന യുഎംഐ എന്നിവർ ക്ലാസുകൾ നയിച്ചു.
ഇടവക ആനിമേറ്റർ സിസ്റ്റർ മരിയ തെരേസ എംപിവി, കുടുംബ ശുശ്രൂഷ സമിതി അസോസിയേറ്റ് ഡയറക്ടർ ഫാ. ലാൽ ഫിലിപ്പ്, മേഖലാ കോഡിനേറ്റർ ജോളി ജെറോം എന്നിവർ പ്രസംഗിച്ചു. ഇടവക കോഡിനേറ്റേഴ്സ് ഷാജി നിരക്കശേരി, ലിസ ഷാജി എന്നിവർ നേതൃത്വം നൽകി. 15 ഇടവകളിൽ നിന്ന് 144 അംഗങ്ങൾ പങ്കെടുത്തു.