വാണിമേലിൽ ലഹരി സംഘത്തിന്റെ അക്രമം; രണ്ട് പേർക്ക് ഗുരുതര പരിക്ക്
1460919
Monday, October 14, 2024 4:53 AM IST
നാദാപുരം: വാണിമേലിൽ ലഹരി സംഘത്തിന്റെ അക്രമത്തിൽ യുവാക്കൾക്ക് ഗുരുതര പരിക്ക്. വാണിമേൽ കൂളിക്കുന്ന് സ്വദേശികളായ ഏച്ചിപ്പതേമ്മൽ അവിനാഷ് (30), പൊടിപ്പിൽ വിപിൻലാൽ (24) എന്നിവർക്കാണ് മർദനമേറ്റത്.
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഭൂമിവാതുക്കൽ നിന്ന് ബൈക്കിൽ വീട്ടിലേക്ക് പോകുന്ന വഴിയിൽ കന്നുകുളം മണികണ്ഠമഠത്തിന് സമീപത്ത് വച്ച് അക്രമി സംഘം ബൈക്ക് തടഞ്ഞുനിർത്തി കണ്ണിൽ മുളക് സ്പ്രേ അടിച്ചതിന് ശേഷം മാരകായുധങ്ങളുപയോഗിച്ച് അക്രമിക്കുകയായിരുന്നു.
കാലിനും കൈക്കും പൊട്ടലേൽക്കുകയും മുറിവേൽക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു. പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.