പേരാമ്പ്ര എയുപി സ്കൂൾ കലോത്സവം നടത്തി
1461157
Tuesday, October 15, 2024 1:30 AM IST
പേരാമ്പ്ര: പേരാമ്പ്ര എയുപി സ്കൂൾ കലോത്സവം പേരാമ്പ്ര പഞ്ചായത്ത് അംഗം പി. ജോന ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി.എം. മനേഷ് അധ്യക്ഷത വഹിച്ചു. ഗായകനും ഗാനരചയിതാവും മാംഗോസ്റ്റിൻ ക്ലബ് ഫൗണ്ടറുമായ അജയ് ജിഷ്ണു സുധേയൻ മുഖ്യാതിഥിയായി.
ഹെഡ് മാസ്റ്റർ പി.പി. മധു, ടി.കെ. ഉണ്ണികൃഷ്ണൻ, സ്കൂൾ മാനേജർ അലങ്കാർ ഭാസ്കരൻ, പി.എം. റിഷാദ്, സി.കെ. രേഷ്മ, അഭിൻ ഷംസ്, എം.സി. മഞ്ജുള, കെ.എൽ. ഷിജില, കെ.എസ്. ശ്രീജാഭായ്, പി.എം. അരുൺകുമാർ എന്നിവർ പ്രസംഗിച്ചു.