കെട്ടിട നിർമാണ പ്രവർത്തി ഉദ്ഘാടനം ചെയ്തു
1461158
Tuesday, October 15, 2024 1:30 AM IST
കോടഞ്ചേരി: മൈക്കാവ് ക്ഷീരോൽപാദക സഹകരണസംഘം കെട്ടിട നിർമാണ പ്രവർത്തി ഉദ്ഘാടനം എം.കെ രാഘവൻ എംപി നിർവഹിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി ജോസഫ് അധ്യക്ഷത വഹിച്ചു.
കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല അസീസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, വാർഡ് അംഗം ചിന്നമ്മ മാത്യു, ക്ഷീര വികസന ഓഫീസർ റെജിമോൾ ജോർജ്, സംഘം പ്രസിഡന്റ് ജോർജ് തോമസ്, ജോബി ഇലന്തൂർ, കെ.എം. പൗലോസ്, ആൻഡ്രൂസ്, സണ്ണി കാപ്പാട്ട് മല എന്നിവർ പ്രസംഗിച്ചു.