പെ​രു​വ​ണ്ണാ​മൂ​ഴി: ചെ​മ്പ​നോ​ട​യി​ലെ ക​ർ​ഷ​ക​ൻ കാ​ര്യാ​വി​ൽ സേ​വ്യ​റി​ന്‍റെ കൂ​ട​ക്ക് തീ​പി​ടി​ച്ച്‌ അ​യ്യാ​യി​ര​ത്തോ​ളം തേ​ങ്ങ ക​ത്തി ന​ശി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. പേ​രാ​മ്പ്ര അ​ഗ്നി​ശ​മ​ന സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്നു തീ​യ​ണ​ച്ചു. ര​ണ്ട​ര ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.