വോളിബോൾ ടൂർണമെന്റ്: വിആർസി കക്കാടംപൊയിൽ ജേതാക്കളായി
1461155
Tuesday, October 15, 2024 1:30 AM IST
കൂടരഞ്ഞി: വോളിഫ്രണ്ട്സ് കൂടരഞ്ഞി സംഘടിപ്പിച്ച വോളിബോൾ ടൂർണമെന്റിൽ ഗബ്രിയേൽ സ്റ്റോഴ്സ് പുല്ലൂരാംപാറയെ പരാജയപ്പെടുത്തി വിആർസി കക്കാടംപൊയിൽ ജേതാക്കളായി.
മുൻ ദേശീയ വോളിബോൾ കോച്ച് ടി.ടി. ജോസഫ് സമ്മാനദാനം നടത്തി.
അഞ്ച് ടീമുകൾ ടൂർണമെന്റിൽ മാറ്റുരച്ചത്. മികച്ച അറ്റാക്കറായി പ്രിൻസ് കക്കാടംപൊയിൽ, മികച്ച സെറ്ററായി ജ്യോതിഷ് കക്കാടംപൊയിൽ, മികച്ച ലിബറോയായി സനു കക്കാടംപൊയിലിൽ ഓൾറൗണ്ടറായി പുല്ലൂരാംപാറയുടെ കൃഷ്ണദാസ് എന്നിവരെ തെരഞ്ഞെടുത്തു. വ്യക്തികത വിജയികൾക്കുള്ള സമ്മാനദാനം റെയിൽവേ താരം മിർഷാദ് സമ്മാനിച്ചു.