പട്ടയം തിരികെ ലഭിക്കാത്തത്തിൽ പ്രതിഷേധിച്ച് ബാങ്കിൽ കുത്തിയിരുപ്പ് സമരം നടത്തി
1461156
Tuesday, October 15, 2024 1:30 AM IST
പൂഴിത്തോട്: പട്ടയം തിരികെ ലഭിക്കാത്തത്തിൽ പ്രതിഷേധിച്ച് ബാങ്കിൽ കുത്തിയിരുപ്പ് സമരം നടത്തി. ചക്കിട്ടപാറ പഞ്ചായത്ത് വാർഡ് അഞ്ചിൽപെട്ട നരേന്ദ്രദേവ് കോളനിയിലെ പട്ടിക ജാതിക്കാരനായ കുമാരൻ കണിയാംകണ്ടിയാണു ഇന്നലെ ഉച്ചക്ക് ശേഷം പൂഴിത്തോട് യൂണിയൻ ബാങ്കിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. 2009ലാണ് ഇരുപത്തിനായിരം ലോൺ എടുത്തത്. അന്ന് ഈടായി 50 സെന്റിന്റെ പട്ടയം നൽകിയിരുന്നു.
അഞ്ചു വർഷം മുൻപ് ലോൺ അടച്ചു തീർത്തിട്ടും പട്ടയം കൊടുക്കണമെന്ന് ആവശ്യപ്പെട്ട് പല തവണ ബാങ്കിൽ കയറി ഇറങ്ങിയിട്ടും പട്ടയം നൽകിയില്ല. ഇതിൽ പ്രതിഷേധിച്ചാണ് ബാങ്കിൽ കുത്തിയിരുന്നത്.
വിവരം അറിഞ്ഞു മെംബർമാരായ ജിതേഷ് മുതുകാട്, രാജേഷ് തറവട്ടത്ത് എന്നിവരും കോൺഗ്രസ് നേതാക്കളായ ജെയിംസ് മാത്യു, ജോസ് പുളിന്താനം, മുഹമ്മദ് തലക്കാട്ട്, ജീമോൻ കാഞ്ഞിരത്തിങ്കൽ, ബിജു മണ്ണാറശേരി, ജയേഷ് ചെമ്പനോട എന്നിവരുമെത്തി യൂണിയൻ ബാങ്ക് ആർഒ ഓഫീസ് അധികാരികളുമായി ചർച്ച നടത്തി. രണ്ടു ദിവസം കൊണ്ട് പരിഹാരം കാണുമെന്ന ഉറപ്പിന്മേൽ പ്രതിഷേധം അവസാനി
പ്പിച്ചു.